മലർവാടി ചിത്ര രചന ശിൽപ്പശാല സമാപിച്ചു.

on Monday, October 27, 2014


ആവർത്തിച്ചു വരച്ചു പഠിക്കുക
ഓരോ ചിത്രവും അനേകം പ്രാവശ്യം വരച്ചുകൊണ്ടുവേണം ചിത്ര രചന അഭ്യസിക്കാൻ എന്നും എന്നാൽ ഇന്നത്തെ തലമുറ ഒരു ചിത്രം ഒന്നിൽ കൂടുതൽ പ്രാവശ്യം വരയ്ക്കുവാൻ ഇഷ്ടപ്പെടുന്നില്ല എന്നും ഖത്തർ ഫൈൻ ആർട്സ് സൊസൈറ്റി മെമ്പർ ശ്രീമതി സീതാ മേനോണ്‍ അഭിപ്രായപ്പെട്ടു.എട്ടു വയസ്സ് മുതൽ പതിമൂന്ന് വയസ്സ് വരെയുള്ള കുട്ടികൾക്കായി മലർവാടി ഖത്തർ ഘടകം ഒരുക്കിയ ആറാമത് ചിത്ര രചന ശിൽപ്പശാല ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
വെള്ളിയാഴ്ച വൈകീട്ട് 2.30 മുതൽ 5 മണിവരെ മൻസൂറയിലുള്ള ഇന്ത്യൻ ഇസ്ലാമിക്‌ അസോസിയേഷൻ ഹാളിൽ നടന്ന ശിൽപ്പശാല ദോഹയിലെ അറിയപ്പെടുന്ന കലാകാരൻ ശ്രീ. മഹേഷ്‌ കുമാർ നേതൃത്വം നൽകി. വാട്ടർ കളർ ഉപയോഗിച്ചുള്ള ശിൽപ്പ ശാലയിൽ മുൻ കൂട്ടി രജിസ്റ്റർ ചെയ്ത 60 ൽ പരം കുട്ടികൾ പങ്കെടുത്തു. മലർവാടി കോർഡിനെറ്റർ സിദ്ദിഖ് പടിയത്ത് സ്വാഗതവും, സെക്രട്ടറി അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു. ബാസിത്ത് ഖാൻ, ശംസുദ്ധീൻ കെ, അബ്ദുൽ ഖാദർ, സിയാദ്, മൻസൂർ, അസ്മ, നദീറ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

Solidarity with Palestine Children

on Tuesday, July 22, 2014


Malarvadi Ifthar Tender 11-7-2014


Malarvadi Officials with AlArabi Sports Club Authority

on Saturday, July 19, 2014


Malarvadi Activities at Qatar Charity Ifthar Tent (11-7-2014)